പഴയങ്ങാടി: കെഎസ്ടിപി റോഡിൽ പഴയങ്ങാടി ബസ്സ്റ്റാൻഡിനു സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ എടാട്ട് സ്വദേശി മരിച്ചു. എടാട്ട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരി കെ. അബൂബക്കർ (67) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
കുടുംബസമേതം പഴയങ്ങാടിയിലെ എംആർഐ ഹോട്ടലിൽ എത്തിയ അബൂബക്കർ മഗ്രിബ് നമസ്കാരത്തിനായി സമീപത്തെ പള്ളിയിൽ പോയി തിരികെ വരുമ്പോഴായിരുന്നു ബൈക്കിടിച്ചത്. ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷെരീഫ (തളിപ്പറമ്പ്). മക്കൾ: ഷുഹൈബ്, ഷുഹൈബ, ഷുഹൈർ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (ഉടുമ്പുന്തല), സായിദ് (കരിവെള്ളൂർ), ഹന (ഏഴിലോട്). സഹോദരങ്ങൾ: ഖദീജ (പെരുമ്പ), പരേതരായ പ്രഫ. കാസിം, അബ്ദുൾ അസീസ് (ഫ്ലാഷ് ഫോട്ടോഷൂട്ട്), സൈനബ.